കിഫ്ബി

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്

ബഹുമാന്യരേ
അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ കുതിപ്പിലാണ് കേരളം. നാളിതുവരെ കാണാത്ത തരത്തിൽ സംസ്ഥാനമെങ്ങും ജനജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്ന അനേകം പദ്ധതികൾ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. വിവിധ വകുപ്പുകളുടെ പദ്ധതികൾക്ക് ധനലഭ്യത ഉറപ്പാക്കിക്കൊണ്ട് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ഈ വികസനകുതിപ്പിന് പുതിയ ഊർജം പകരുന്നു. 50000 കോടി രൂപയുടെ അടിസ്ഥാനസൗകര്യവികസന പദ്ധതികളാണ് ധനകാര്യവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രീകൃത ഏജൻസിയായ കിഫ്ബി ലക്ഷ്യമിടുന്നത്. സമഗ്രവും സുദൃഢവും സുസ്ഥിരവുമായ ആധുനിക കേരളമെന്ന ലക്ഷ്യപ്രാപ്തിക്ക് ഊർജം പകരുകയാണ് കിഫ്ബി നാളിതുവരെ അനുമതി നല്കിക്കഴിഞ്ഞ 45,619 കോടി രൂപയുടെ 591 പദ്ധതികൾ.

സംസ്ഥാനചരിത്രത്തിൽ സമാനതകളില്ലാത്ത ഈ വികസനമുന്നേറ്റത്തെ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുക എന്നത് ഒഴിച്ചുകൂടാനാവാത്തതാണ്. ചുറ്റും നടക്കുന്ന വികസനപ്രവർത്തനങ്ങളെക്കുറിച്ച് അറിയാനും വിലയിരുത്താനും പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നതിന് എല്ലാ ജില്ലകളിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളെക്കുറിച്ചുള്ള പ്രദർശനങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്നു.

പ്രസ്തുത പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും-തിരുവനന്തപുരം ജില്ലയിലെ പ്രദർശന ഉദ്ഘാടനവും 20.12.2019 വൈകുന്നേരം 5.45ന് തൈക്കാട് പോലീസ് ഗ്രൗണ്ടിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്ന ബോധവൽക്കരണ പരിപാടി തുടർന്ന് എല്ലാ ജില്ലകളിലും മികവുറ്റ രീതിയിൽ സംഘടിപ്പിക്കുന്നതാണ്.

പ്രസ്തുത പരിപാടിയിൽ പങ്കെടുത്ത് കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തായ വികസനമുന്നേറ്റത്തിന്റെ ഭാഗമാകാൻ ഏവരേയും സാദരം ക്ഷണിക്കുന്നു.

വിനയപൂർവം
ഡോ. കെ.എം.എബ്രഹാം (സിഇഒ-കിഫ്ബി)
വിവിധ വകുപ്പുകളുടെ കീഴിൽ പുരോഗമിക്കുന്ന പദ്ധതികളുടെ പ്രദർശനം

വികസനം കണ്മുന്നിൽ

പദ്ധതികളുടെ ത്രിമാന മാതൃകകൾ
ബിൽഡിംഗ് ഇൻഫർമേഷൻ മോഡൽ
വിർച്വൽ റിയാലിറ്റി മാതൃകകൾ
പദ്ധതികളുടെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന എൽഇഡി ഡിസ്പ്ലേ
വിദഗ്ധ വിശകലനം

അഞ്ചു വർഷംകൊണ്ട് ലക്ഷ്യമിടുന്നത്

0

കോടിയുടെ അടിസ്ഥാനസൗകര്യവികസന പദ്ധതികൾ.

അനുമതി നൽകിയത്

0

കോടി രൂപയുടെ 591 പദ്ധതികൾ.

അടിസ്ഥാനസൗകര്യ വികസനത്തിനൊപ്പം സാമൂഹ്യവികസനവും ലക്‌ഷ്യം.

കാര്യപരിപാടികൾ

  • Day 01 20 Dec 2019
  • Day 02 21 Dec 2019
  • Day 03 22 Dec 2019
5.45 PM
6.45 PM

അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ സംസ്ഥാനതല പ്രദർശന ഉദ്ഘാടനം

സ്വാഗതം: ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കിഫ്ബി
അധ്യക്ഷൻ: ഡോ. ടി. എം. തോമസ് ഐസക് (ബഹു. ധനകാര്യ, കയർ വകുപ്പ് മന്ത്രി)
സംസ്ഥാനതല ഉദ്ഘാടനം: ശ്രീ. പിണറായി വിജയൻ (ബഹു. കേരള മുഖ്യമന്ത്രി)
തിരുവനന്തപുരം ജില്ലാ-പദ്ധതികളുടെ പ്രദർശന ഉദ്ഘാടനം: ശ്രീ. കടകംപള്ളി സുരേന്ദ്രൻ (ബഹു. സഹകരണം, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി)
വികസന കാഴ്ചപ്പാട് അവതരിപ്പിക്കുന്നു:
 ശ്രീ. വി. ശശി, ഡെപ്യൂട്ടി സ്പീക്കർ
 ശ്രീ. കെ. ശ്രീകുമാർ, ബഹു മേയർ
 ശ്രീ. വി. എസ്. ശിവകുമാർ, എംഎൽഎ
 ഡോ. ശശി തരൂർ, എം.പി
 അഡ്വ. അടൂർ പ്രകാശ്, എം.പി
 ശ്രീ. കെ.ആൻസലൻ, എംഎൽഎ
 ശ്രീ. സി. ദിവാകരൻ, എംഎൽഎ
 ശ്രീ. സി. കെ. ഹരീന്ദ്രൻ, എംഎൽഎ
 ശ്രീ. വി. ജോയ്, എംഎൽഎ
 ശ്രീ. ഡി. കെ. മുരളി, എംഎൽഎ
 ശ്രീ. വി. കെ. പ്രശാന്ത്, എംഎൽഎ
 ശ്രീ. ഒ. രാജഗോപാൽ, എംഎൽഎ
 ശ്രീ. കെ. എസ്. ശബരീനാഥൻ, എംഎൽഎ
 ശ്രീ. ഐ. ബി. സതീഷ്, എംഎൽഎ
 ശ്രീ. ബി. സത്യൻ, എംഎൽഎ
 ശ്രീ. എം. വിൻസെന്റ്, എംഎൽഎ
 ശ്രീ. വി. കെ. മധു, ജില്ലാ പഞ്ചായത് പ്രസിഡന്റ്
കൃതജ്ഞത: ജോയിന്റ് ഫണ്ട് മാനേജർ, കിഫ്ബി
10.00 AM
8.00 PM

പദ്ധതികളുടെ പ്രദർശനം

10.00 AM
12.30 PM

സാങ്കേതിക വിഷയങ്ങളിലെ പ്രഭാഷണവും ചർച്ചയും

2.00 PM
5.00 PM

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുള്ള പ്രശ്നോത്തരി

കോളേജ് വിദ്യാർത്ഥികളുടെ പ്രബന്ധാഅവതരണം

സ്കൂൾ വിദ്യാർത്ഥികളുടെ ഉപന്യാസ രചനാ മത്സരം

10.00 AM
8.00 PM

പദ്ധതികളുടെ പ്രദർശനം

രാവിലെ 10:00 മുതൽ

രാവിലെ 10:00 മണി മുതൽ: നിയമസഭാ നിയോജക മണ്ഡലം തിരിച്ചുള്ള കിഫ്ബി പദ്ധതികളുടെ അവലോകനം.

പങ്കെടുക്കുന്നവർ: ബന്ധപ്പെട്ട എംഎൽഎ, വകുപ്പധ്യക്ഷന്മാർ, നിർവഹണ ഏജൻസി പ്രതിനിധികൾ, കിഫ്ബി ഉദ്യോഗസ്ഥർ
JOIN THE QUIZ COMPETITION

ക്വിസ് മത്സരം

ഗ്രാൻഡ് മാസ്റ്റർ ഡോ.ജി.എസ്. പ്രദീപ് നയിക്കുന്ന സ്കൂൾ, കോളേജ് തല ക്വിസ് മത്സരം. വേദി: കേരള നിർമ്മിതി എക്സ്പോ (പോലീസ് മൈതാനം, വഴുതക്കാട്, തിരുവനന്തപുരം) 2019 ഡിസംബർ 21 ശനിയാഴ്ച 2.00 PM നവകേരളത്തിന്റെ അറിവുത്സവത്തിൽ പങ്കാളികളാകു... സമ്മാനപ്പെരുമഴയിൽ ഉല്ലസിക്കു...
  • കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു പ്രത്യേക പുരസ്‌കാരം